ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം: കരിപ്പൂരില്‍ നാളെ നിൽപുസമരം കൊണ്ടോട്ടി: കരിപ്പൂരില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമൊരുക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച നില്‍പുസമരം സംഘടിപ്പിക്കും. കേരള ഹജ്ജ് വെൽഫെയര്‍ അസോസിയേഷനും ഹജ്ജ് വെല്‍ഫെയര്‍ ഫോറവും സംയുക്തമായാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് എയര്‍പോര്‍ട്ട് ജങ്ഷനില്‍നിന്ന് ജനകീയ നില്‍പുസമരം ആരംഭിക്കും. കഴിഞ്ഞദിവസം രൂപവത്കരിച്ച കരിപ്പൂര്‍ എംബാർക്കേഷന്‍ ആക്ഷന്‍ ഫോറം കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് സമരം. അപേക്ഷകരില്‍ 80 ശതമാനത്തിലധികം പേര്‍ക്കും ഉപയോഗപ്രദമായ കരിപ്പൂര്‍ വിമാനത്താവളത്തെ അവഗണിച്ചു നെടുമ്പാശ്ശേരിയെ പുറപ്പെടല്‍ കേന്ദ്രമാക്കിയത് അംഗീകരിക്കാനാകില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ഹജ്ജ് തീര്‍ഥാടകരില്‍ മുതിര്‍ന്നവരാണ് കൂടുതല്‍. ഇക്കാര്യത്തില്‍ മാനുഷിക പരിഗണന കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് സമര സമിതി ഭാരവാഹികളായ പി. അബ്ദുറഹ്‌മാന്‍, ടി. അബ്ദുല്‍ അസീസ് ഹാജി, തറയിട്ടാല്‍ ഹസന്‍ സഖാഫി, ചുക്കാന്‍ ബിച്ചു എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.