പുളിക്കല്‍: കൊട്ടപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിവിധ കെട്ടിടങ്ങളുടെ പ്രവൃത്തിക്ക് തുടക്കമായി. ജില്ല പഞ്ചായത്ത് അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമ മുറി, ഓപണ്‍ ഓഡിറ്റോറിയം, പ്രൈമറി തലത്തില്‍ നാല് ക്ലാസ് മുറികളോടുകൂടിയ കെട്ടിടം എന്നിവയാണ് നിർമിക്കുന്നത്. നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം പി.കെ.സി. അബ്ദുറഹ്മാന്‍ നിർവഹിച്ചു. വാര്‍ഡ് അംഗം കൈപ്പേങ്ങല്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. സിദ്ദീഖ്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ റഷീദ്, പ്രിന്‍സിപ്പല്‍ ഡോ. വിനയകുമാര്‍, പ്രധാനാധ്യാപിക ഷൈലജ, വീരാന്‍കുട്ടി, അവലാന്‍കുട്ടി, പി.വി. നിസാര്‍, പി.വി. സലാഹുദ്ദീന്‍, കെ.എം. സെയ്തലവി, നാസര്‍, സക്കീര്‍ പാലാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.