നാടുകാണി ചുരത്തിലെ വനത്തിൽ യുവാവിനെ കാണാതായി

നിലമ്പൂർ: നാടുകാണി ചുരത്തിൽ കല്ലള ചോലക്ക് സമീപം യുവാവിനെ വനത്തിൽ കാണാതായി. പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ തോട്ടത്തിൽ ഷെരീഫിനെയാണ് (32) കാണാതായത്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. അമ്പലവയലിൽ സുഹൃത്തിന്‍റെ വീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം പൂക്കോട്ടുംപാടം സ്വദേശികളായ മൂന്ന് സുഹൃത്തുക്കളോടൊപ്പം കാറിൽ മടങ്ങുന്നതിനിടെ ചുരത്തിൽ കാർ നിർത്തി. മൂത്രം ഒഴിക്കാനാണെന്ന് പറഞ്ഞ് വനത്തിൽ കയറിയ ഷെരീഫിനെ പിന്നെ കാണാതാവുകയായിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്നവർ നൽകിയ വിവരം. സമീപത്തെ ചോലയിലും മറ്റും 8.30 വരെ ഇവർ തെരച്ചിൽ നടത്തിയെങ്കിലും കാണാനായില്ല. തുടർന്നാണ് വഴിക്കടവ് പൊലീസിൽ വിവരം നൽകിയത്. എസ്.ഐ തോമസ്​കുട്ടിയുടെ നേതൃത്വത്തിൽ പൊലീസും വനം വകുപ്പും സിവിൽ ഡിഫൈൻസ് അംഗങ്ങളും നാട്ടുകാരുമെത്തി തെരച്ചിൽ നടത്തി. രാത്രി 11.15 ഓടെ നിലമ്പൂരിൽ നിന്ന് ഫയർഫോഴ്സെത്തിയും തെരച്ചിൽ തുടർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.