പെരുമ്പിലാവിൽ ബാറിനെതിരെ പ്രതിഷേധം

പെരുമ്പിലാവിൽ ബാറിനെതിരെ നാട്ടുകാരുടെ പ്രതിഷേധം അനിശ്ചിത കാല സായാഹ്ന ധർണ തുടങ്ങി പെരുമ്പിലാവ്: പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ഹോട്ടലിനോടനുബന്ധിച്ച് ആരംഭിക്കാനിരിക്കുന്ന ബാറിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പെരുമ്പിലാവിനെ മദ്യത്തിൽ മുക്കി കൊല്ലാൻ അനുവദിക്കുകയില്ലെന്ന മുദ്രാവാക്യമുയർത്തി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഹോട്ടൽ പരിസരത്ത് അനിശ്ചിത കാല സായാഹ്ന ധർണക്ക് തുടക്കമായി. ദേശീയ അധ്യാപക അവാർഡ് ജേതാവ് സഫിയ ഷംസുദ്ദീൻ ധർണ ഉദ്​ഘാടനം ചെയ്തു. ബാർ വിരുദ്ധ സമിതിയംഗം ലത്തീഫ് ഒറ്റപ്പിലാവ് അധ്യക്ഷത വഹിച്ചു. സമര സമിതിയംഗം എ.കെ. അബ്​ദുൽ കരീം സംസാരിച്ചു. ധർണക്ക് പി.പി. കുഞ്ഞി ബാപ്പു, പി. ഇബ്രാഹിം, ടി.വി. മുഹമ്മദ് യൂസഫ്, പി.സി. മൊയ്തു, എസ്. ജമീല, മൈമൂന കുഞ്ഞി ബാപ്പു എന്നിവർ നേതൃത്വം നൽകി. ആശുപത്രികൾ, മസ്ജിദ്, വിദ്യാലയം എന്നിവ പരിസരത്തുള്ളതിനാൽ ബാറിന് അനുമതി നൽകരുതെന്ന് നാട്ടുകാർ എക്സൈസ് കമീഷണർക്ക് പരാതി നൽകി. ബാറിനെതിരെ ആഴ്ചകൾക്കു മുൻപ് പരിസരത്തെ മസ്ജിദുറഹ്മ മഹല്ല് കമ്മിറ്റി ഹൈകോടതിയിൽ നൽകിയ കേസിൻമേൽ ബുധനാഴ്ച എക്സൈസ് ഡെപ്യൂട്ടി കമീഷണർ മഹല്ല് ഭാരവാഹികളെ വിളിച്ച് ഹിയറിങ്​ നടത്തിയിരുന്നു. tcckkm 2 പെരുമ്പിലാവിലെ പുതിയ ബാറിനെതിരെ പ്രതിഷേധ ധർണ അധ്യാപക അവാർഡ് നേതാവ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.