തേൻ ശേഖരിക്കാൻ പോയ സ്ത്രീ കാട്ടിൽ മരിച്ച നിലയിൽ

അതിരപ്പിള്ളി: തേനെടുക്കാൻ കാട്ടിലേക്ക്​ പോയ സ്ത്രീ മരിച്ച നിലയിൽ. ശാസ്താംപൂവം കോളനിയിലെ ചന്ദ്രമണിയുടെ ഭാര്യ ശ്യാമള (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വാഴച്ചാൽ മേഖലയിലെ ഉൾക്കാട്ടിലാണ് മരിച്ചത്. കുഴഞ്ഞുവീണ്​ മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, മരണത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നു. നാലുപേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇവർ കാട്ടിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് ശ്യാമള മരിച്ച വിവരം അറിയുന്നത്. തുടർന്ന് അതിരപ്പിള്ളി പൊലീസും വനപാലകരും കാട്ടിലേക്ക് പോയി. വൈകീട്ടോടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പോസ്​റ്റ്​മോർട്ടം കഴിഞ്ഞാലേ മരണകാരണം സ്ഥിരീകരിക്കൂ. മക്കൾ: ശിവൻ, മഞ്ജു, ഗംഗ, രാഹുൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.