മോൺ. ജോസഫ് കാക്കശ്ശേരി അന്തരിച്ചു

tcd Kakkassery Joseph93 തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും മുൻ വികാരി ജനറാളുമായ മോൺ. ജോസഫ് കാക്കശ്ശേരി (93) അന്തരിച്ചു. സംസ്കാരം ബുധനാഴ്​ച രാവിലെ പത്തിന്​ ആളൂർ (മറ്റം) പള്ളി സെമിത്തേരിയിൽ. തൃശൂർ മൈനർ സെമിനാരി, ആലുവ സൻെറ്​ ജോസഫ് പൊന്തിഫിക്കൽ സെമിനാരി, റോമിലെ പ്രൊപ്പഗാന്ത ഫീദെ സെമിനാരി എവിടങ്ങളിലെ വൈദിക പരിശീലനത്തിന്​ ശേഷം 1955 ഡിസംബർ 21ന് കർദ്ദിനാൾ ക്ലെമൻറ്​ മിക്കാരയിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചു. സൻെറ്​ മേരീസ് മൈനർ സെമിനാരിയിൽ വൈസ് റെക്ടറായി പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ച അദ്ദേഹം അവിട്ടത്തൂർ, പെരിഞ്ചേരി, പാലക്കൽ, തൃശൂർ ലൂർദ്ദ് കത്തീഡ്രൽ, തൃശൂർ വ്യാകുലമാതാവി​ൻെറ ബസിലിക്ക, ഒല്ലൂർ, പാവറട്ടി എന്നിവിടങ്ങളിൽ വികാരിയായും എം.എം.ബി, സി.എസ്.എം, എസ്.എസ്.ജെ.ഡബ്ല്യു സന്യാസ സമൂഹങ്ങളുടെയും അവിണിശ്ശേരി ബാലസദൻ, സോഷ്യൽ ആക്​ഷൻ, സേവ് എ ഫാമിലി, സൻെറ്​ മേരീസ് ഓർഫനേജ്, െഎ.ടി.സി, ജൂബിലി മിഷൻ ആശുപത്രി, സൻെറ്​ ജോസഫ്സ് പ്രീസ്​റ്റ്​ ഹോം, പാവറട്ടി സാൻജോസ് ആശുപത്രി, ഏങ്ങണ്ടിയൂർ എം.െഎ ആശുപത്രി എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. മതബോധനം, സി.എൽ.സി, പ്രൊപഗേഷൻ ഓഫ് ഫെയ്ത്, തിരുബാലസഖ്യം എന്നിവയുടെ അസി. ഡയറക്ടറായും ലേ ലീഡർഷ്പ്, ലീജിയൻ ഓഫ് മേരി എന്നിവയുടെ സ്പിരിച്വൽ ഡയറക്ടറായും സേവനം ചെയ്തു. അതിരൂപത ആലോചന സമിതി, വൈദികസമിതി, പാസ്​റ്ററൽ കൗൺസിൽ, കൺസ്ട്രക്​ഷൻ കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. അതിരൂപത കാര്യാലയത്തിൽ വൈസ് ചാൻസലർ, അസി. പ്രൊക്യുറേറ്റർ, അഡ്മിനിസ്ട്രേറ്റർ, വികാരി ജനറാൾ, സൻെറ്​ തോമസ് കോളജ് മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചു. പരേതരായ മാത്യു, ചേറു, സി. ഡെൽഫീന എഫ്​.സി.സി, കുഞ്ഞായി, കുരിയൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.