എൻ.വൈ.എൽ നിൽപ്പ്​ സമരം

വള്ളുവമ്പ്രം: പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് എൻ.വൈ.എൽ പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി വള്ളുവമ്പ്രം പെട്രോൾ പമ്പിനു മുമ്പിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി. ഐ.എൻ.എൽ പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ്​ എൻ.എം. ജലീൽ ഉദ്ഘാടനം ചെയ്തു. സമരത്തിന് എൻ.എസ്.എൽ സംസ്ഥാന പ്രസിഡൻറ്​ എൻ.എം. മഷ്ഹൂദ്, എൻ.വൈ.എൽ ജില്ല കൗൺസിലർ സി.കെ. മജീദ് വെള്ളൂർ, എൻ.വൈ.എൽ പഞ്ചായത്ത്‌ പ്രസിഡൻറ്​ ശറഫുദ്ധീൻ വള്ളുവമ്പ്രം, ബഷീർ വെള്ളൂർ, മുസ്ഫർ പുല്ലാനൂർ, എൻ.എസ്.എൽ പഞ്ചായത്ത്‌ പ്രസിഡൻറ്​ യഹിയ വള്ളുവബ്രം എന്നിവർ നേതൃത്വം നൽകി. me nyl pookotur പെട്രോൾ-ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് എൻ.വൈ.എൽ പൂക്കോട്ടൂർ പഞ്ചായത്ത് എൻ.വൈ.എൽ കമ്മിറ്റി വള്ളുവമ്പ്രം പെട്രോൾ പമ്പിന്​ മുന്നിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.