പ്രീ ൈപ്രമറി ടീ​േച്ചഴ്സ്​ ധർണ നടത്തി

മലപ്പുറം: സർക്കാർ ഓണറേറിയം വാങ്ങുന്ന പ്രീ ൈപ്രമറി ജീവനക്കാർക്ക് തസ്​തിക സൃഷ്​ടിച്ച് ശമ്പള സ്​കെയിൽ അനുവദിക്കുക, എയ്ഡഡ് സ്​കൂളുകളിലെ പ്രീ ൈപ്രമറി ജീവനക്കാർക്ക് അടിയന്തരമായി ഓണറേറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്​റ്റേറ്റ് പ്രീ ൈപ്രമറി ടീച്ചേഴ്സ്​ അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. കർഷകസംഘം ജില്ല സെക്രട്ടറി സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്​.പി.പി.ടി.എ ജില്ല പ്രസിഡൻറ്​ കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. കെ.വി. ശ്രീദേവി സ്വാഗതവും കെ.പി. സരിത നന്ദിയും പറഞ്ഞു. photo: mm ma2 പെൻഷനേഴ്സ് ധർണ മലപ്പുറം: പെൻഷൻ പരിഷ്കരിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ കാലാവധി രണ്ട് തവണ നീട്ടി കാലവിളംബം വരുത്തുന്ന സംസ്​ഥാന സർക്കാറി​ൻെറ അനാസ്ഥയിൽ കേരള സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കലക്ടറേറ്റ് പരിസരത്ത് നടന്ന ധർണ ജില്ല പ്രസിൻറ്​ ടി. വിനയദാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ്​ കെ. നന്ദനൻ അധ്യക്ഷത വഹിച്ചു. പി. മോഹനൻ, കെ.പി. ശ്രീധരൻ, സി.എച്ച്. ഹംസക്കുട്ടി, സി. മൂസാൻ, ടി. മാധവൻ, പി.കെ. ബാലകൃഷ്​ണൻ തുടങ്ങിയവർ സംസാരിച്ചു. photo: mmma1 കര്‍ഷകസമരം ​െഎക്യദാർഢ്യം മലപ്പുറം: കലക്ടറേറ്റിന് മുന്നില്‍ കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റി 22 ദിവസമായി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് ജോയൻറ്​ കൗണ്‍സില്‍ തിരൂര്‍ മേഖല കമ്മിറ്റി ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ്​ കെ. സുജിത് കുമാര്‍, സെക്രട്ടറി കെ.സി. സുരേഷ് ബാബു, തിരൂര്‍ മേഖല പ്രസിഡൻറ്​ ബി. രാജേഷ്, സെക്രട്ടറി കെ. അനന്തന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.