മലപ്പുറം: സർക്കാർ ഓണറേറിയം വാങ്ങുന്ന പ്രീ ൈപ്രമറി ജീവനക്കാർക്ക് തസ്തിക സൃഷ്ടിച്ച് ശമ്പള സ്കെയിൽ അനുവദിക്കുക, എയ്ഡഡ് സ്കൂളുകളിലെ പ്രീ ൈപ്രമറി ജീവനക്കാർക്ക് അടിയന്തരമായി ഓണറേറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രീ ൈപ്രമറി ടീച്ചേഴ്സ് അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. കർഷകസംഘം ജില്ല സെക്രട്ടറി സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.പി.ടി.എ ജില്ല പ്രസിഡൻറ് കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. കെ.വി. ശ്രീദേവി സ്വാഗതവും കെ.പി. സരിത നന്ദിയും പറഞ്ഞു. photo: mm ma2 പെൻഷനേഴ്സ് ധർണ മലപ്പുറം: പെൻഷൻ പരിഷ്കരിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ കാലാവധി രണ്ട് തവണ നീട്ടി കാലവിളംബം വരുത്തുന്ന സംസ്ഥാന സർക്കാറിൻെറ അനാസ്ഥയിൽ കേരള സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കലക്ടറേറ്റ് പരിസരത്ത് നടന്ന ധർണ ജില്ല പ്രസിൻറ് ടി. വിനയദാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് കെ. നന്ദനൻ അധ്യക്ഷത വഹിച്ചു. പി. മോഹനൻ, കെ.പി. ശ്രീധരൻ, സി.എച്ച്. ഹംസക്കുട്ടി, സി. മൂസാൻ, ടി. മാധവൻ, പി.കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. photo: mmma1 കര്‍ഷകസമരം െഎക്യദാർഢ്യം മലപ്പുറം: കലക്ടറേറ്റിന് മുന്നില്‍ കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റി 22 ദിവസമായി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് ജോയൻറ് കൗണ്‍സില്‍ തിരൂര്‍ മേഖല കമ്മിറ്റി ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ് കെ. സുജിത് കുമാര്‍, സെക്രട്ടറി കെ.സി. സുരേഷ് ബാബു, തിരൂര്‍ മേഖല പ്രസിഡൻറ് ബി. രാജേഷ്, സെക്രട്ടറി കെ. അനന്തന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:07 AM GMT Updated On
date_range 2021-01-14T05:37:34+05:30പ്രീ ൈപ്രമറി ടീേച്ചഴ്സ് ധർണ നടത്തി
text_fieldsNext Story