പാലത്തി​െൻറ കൈവരികൾ മറച്ച്​ പുൽക്കാടുകൾ

പാലത്തി​ൻെറ കൈവരികൾ മറച്ച്​ പുൽക്കാടുകൾ വളാഞ്ചേരി: കാവുംപുറം ടൗണിൽ എൽ.പി.സ്കൂളിന് സമീപം ദേശീയപാതയിലെ പാലത്തി​ൻെറ കൈവരികൾ മറച്ച്​ വളർന്ന പുൽക്കാടുകൾ വെട്ടിമാറ്റണമെന്നാവശ്യം ഉയരുന്നു. റോഡിന് അനുസരിച്ച് പാലത്തിന് വീതിയില്ലാത്തതിനാൽ അപകട സാധ്യത കൂടിയ മേഖലയാണിവിടെ. കൈവരികൾ മറച്ച് പുൽക്കാടുകൾ വളർന്നത് വട്ടപ്പാറ ഇറക്കം കഴിഞ്ഞ് അമിത വേഗതയിൽ വരുന്ന വാഹനങ്ങൾക്കാണ് അപകട ഭീഷണി കൂടുതൽ. ഇടുങ്ങിയ പാലം എന്ന സൂചനാ ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോർഡ് മങ്ങിയത് കാരണം രാത്രികാലങ്ങളിൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാനും സാധ്യത കുറവാണ്. ഫോട്ടോ: mp kavumpuram pulkaadukal കാവുംപുറം ടൗണിന് സമീപം ദേശീയ പാതയിലെ പാലത്തി​ൻെറ കൈവരികൾ മറച്ച്​ വളർന്ന പുൽക്കാടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.