ദേശീപാതയുടെ ഇരുവശത്തും ടാങ്കര്‍ ലോറികളുടെ അനധികൃത പാർക്കിങ്

തേഞ്ഞിപ്പലം: ദേശീയപാതക്കിരുവശത്തുമായി ഗ്യാസ് ടാങ്കർ ലോറികളുടെ അനധികൃത പാർക്കിങ് അപകടഭീഷണി ഉയർത്തുന്നു. അപകടങ്ങള്‍ പതിവായ ചേളാരി സ്കൂളിന് മുന്നിലെ ഇറക്കത്തിലാണ് ഗ്യാസ് ടാങ്കര്‍ ലോറികള്‍ നിരയായി പാര്‍ക്ക് ചെയ്തിരിക്കുന്നത്. തൊട്ടടുത്ത് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതറിഞ്ഞിട്ടും വഴിമുടക്കിയും അപകടഭീതിയും തീര്‍ത്ത് ലോറികളുടെ അനധികൃത പാര്‍ക്കിങ് തുടരുകയാണ്. കാല്‍നടക്ക് ആശ്വാസമായി കോണ്‍ക്രീറ്റ് ചെയ്ത പാതയോരങ്ങളില്‍ പോലും ലോറി നിര്‍ത്തിയിട്ട് മടങ്ങുന്ന തൊഴിലാളികളെ ഫോണില്‍ വിളിച്ച് വരുത്തി യാത്രാ സൗകര്യമൊരുക്കേണ്ട ഗതികേടിലാണ് സ്‌കൂള്‍ അധികൃതർ. ചേളാരി ഐ.ഒ.സിയിലും തേഞ്ഞിപ്പലം പൊലീസിലും പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അപകടങ്ങള്‍ പതിവായ വളവുകളില്‍ ഇത്തരത്തില്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് മറ്റു വാഹനയാത്രക്കാര്‍ക്കും ഭീതി ഉയർത്തുന്നുണ്ട്. ഫോട്ടോ: mt anadhikritha tanker parking ചേളാരി സ്‌കൂളിന് സമീപത്ത് ദേശീയപാതക്കിരുവശത്തുമായി അനധികൃതമായി പാർക്ക് ചെയ്ത ബുള്ളറ്റ് ടാങ്കറുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.