തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻറ്​ ടി. വിജിത്ത് തിരിച്ചെത്തി

തേഞ്ഞിപ്പലം: നിനച്ചിരിക്കാതെ തേടിയെത്തിയ പ്രസിഡൻറ് പദവി ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ആത്മഹത്യക്ക്​ ശ്രമിച്ച ടി. വിജിത്ത് പ്രസിഡൻറ് സ്ഥാനത്ത് തിരിച്ചെത്തി. 12 ദിവസത്തെ ചികിത്സകള്‍ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞദിവസം മുതലാണ് വിജിത്ത് തിരിച്ചെത്തിയത്. പഞ്ചായത്തിലെ കാര്യങ്ങള്‍ ഭാരിച്ച ചുമതലയാകുമോ​യെന്ന ആശങ്കയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ടി. വിജിത്ത് പറഞ്ഞു. അത്​ അബദ്ധമാണെന്ന് തിരിച്ചറിയുന്നുവെന്നും ഇങ്ങനെയൊരു തോന്നല്‍ ആര്‍ക്കുമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. അധികാരമേറ്റ വിജിത്ത്​ ഡിസംബർ 31നാണ് ആത്മഹത്യശ്രമം നടത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.