പഞ്ചായത്തുകളിലെ തോൽവി; പ്രാദേശിക ലീഗ് ​കമ്മിറ്റികൾ പിരിച്ചുവിടും

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മികച്ചവിജയം നേടിയെങ്കിലും ചിലയിടങ്ങളിൽ അപ്രതീക്ഷിതമായ പരാജയമേറ്റതിന്​ പിറകെ മുസ്​ലിം ലീഗ്​ നേതൃത്വം പ്രാദേശിക കമ്മിറ്റികൾക്കെതിരെ നടപടിക്കൊരുങ്ങുന്നു. അന്വേഷണ സമിതി റിപ്പോർട്ടി​ൻെറ അടിസ്​ഥാനത്തിലായിരിക്കും​ നടപടി​. നിലമ്പൂർ നഗരസഭയിലും കരുവാരകുണ്ട്, മമ്പാട്, എടവണ്ണ, താ​േഴക്കോട്, പുളിക്കൽ, വെട്ടം, വെളിയങ്കോട്, ആലങ്കോട് ഗ്രാമപഞ്ചായത്തുകളിലുമാണ്​ അധികാരം നഷ്​ടപ്പെട്ടത്​. പരാജയമുണ്ടായ സ്​ഥലങ്ങളിലെ കമ്മിറ്റികൾ പിരിച്ചുവിട്ട്​ പുതിയ നേതൃത്വത്തെ ജില്ല പ്രസിഡൻറ്​ സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കും. രണ്ടോ മൂന്നോ ദിവസത്തിനകം ഇത് നടക്കു​െമന്നാണ്​ അറിയുന്നത്​. എല്ലായിടത്തെയും അന്വേഷണ റിപ്പോർട്ടുകൾ കിട്ടിയശേഷമായിരിക്കും നടപടി. ലീഗി​ൻെറ കൈവശമുണ്ടായിരുന്ന വാർഡുകൾ നഷ്​ടപ്പെട്ടത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്​. പരാജയത്തിന് ഉത്തരവാദികളായവരുടെ പേരിൽ അച്ചടക്ക നടപടിയുണ്ടാവും. വാർഡ് കമ്മിറ്റികളുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ പിരിച്ചുവിടും. പുതിയ കമ്മിറ്റിയെയും ജില്ല നേതൃത്വം നിർദേശിക്കും​. തോൽവിക്കുത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുന്നകാര്യത്തിൽ വിട്ടുവീഴ്​ച വേണ്ടെന്നാണ്​ നേതൃത്വത്തി​ൻെറ നിലപാട്​. തീരുമാനങ്ങൾ കർശനമായി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്​​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.