മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മികച്ചവിജയം നേടിയെങ്കിലും ചിലയിടങ്ങളിൽ അപ്രതീക്ഷിതമായ പരാജയമേറ്റതിന് പിറകെ മുസ്ലിം ലീഗ് നേതൃത്വം പ്രാദേശിക കമ്മിറ്റികൾക്കെതിരെ നടപടിക്കൊരുങ്ങുന്നു. അന്വേഷണ സമിതി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലായിരിക്കും നടപടി. നിലമ്പൂർ നഗരസഭയിലും കരുവാരകുണ്ട്, മമ്പാട്, എടവണ്ണ, താേഴക്കോട്, പുളിക്കൽ, വെട്ടം, വെളിയങ്കോട്, ആലങ്കോട് ഗ്രാമപഞ്ചായത്തുകളിലുമാണ് അധികാരം നഷ്ടപ്പെട്ടത്. പരാജയമുണ്ടായ സ്ഥലങ്ങളിലെ കമ്മിറ്റികൾ പിരിച്ചുവിട്ട് പുതിയ നേതൃത്വത്തെ ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കും. രണ്ടോ മൂന്നോ ദിവസത്തിനകം ഇത് നടക്കുെമന്നാണ് അറിയുന്നത്. എല്ലായിടത്തെയും അന്വേഷണ റിപ്പോർട്ടുകൾ കിട്ടിയശേഷമായിരിക്കും നടപടി. ലീഗിൻെറ കൈവശമുണ്ടായിരുന്ന വാർഡുകൾ നഷ്ടപ്പെട്ടത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പരാജയത്തിന് ഉത്തരവാദികളായവരുടെ പേരിൽ അച്ചടക്ക നടപടിയുണ്ടാവും. വാർഡ് കമ്മിറ്റികളുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ പിരിച്ചുവിടും. പുതിയ കമ്മിറ്റിയെയും ജില്ല നേതൃത്വം നിർദേശിക്കും. തോൽവിക്കുത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുന്നകാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് നേതൃത്വത്തിൻെറ നിലപാട്. തീരുമാനങ്ങൾ കർശനമായി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:03 AM GMT Updated On
date_range 2021-01-13T05:33:01+05:30പഞ്ചായത്തുകളിലെ തോൽവി; പ്രാദേശിക ലീഗ് കമ്മിറ്റികൾ പിരിച്ചുവിടും
text_fieldsNext Story