ഇന്ത്യയുടെ രക്ഷക്ക്​ ബി.ജെ.പി മാത്രം -രവി തേലത്ത്

തിരൂർ: ഇന്ത്യയുടെ വളർച്ച ബി.ജെ.പിയിലൂടെയും എൻ.ഡി.എ സർക്കാറിലൂടെയും മാത്രമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറും എടപ്പാൾ ഡിവിഷൻ എൻ.ഡി.എ സ്ഥാനാർഥിയുമായ രവി തേലത്ത്. തിരൂർ പ്രസ്‌ ക്ലബി​ൻെറ 'മീറ്റ് ദ പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ ജനപ്രിയ സർക്കാറാണ് കേന്ദ്രത്തിലെന്ന് തെളിഞ്ഞതായും അതി​ൻെറ ഉദാഹരണമാണ് മലപ്പുറം ജില്ലയിലടക്കം മുസ്​ലിം, ക്രിസ്ത്യൻ വനിതകളടക്കം ഇത്തവണ ബി.ജെ.പി സ്ഥാനാർഥികളായി മത്സരിക്കാൻ രംഗത്തുവന്നതെന്നും രവി തേലത്ത് ചൂണ്ടിക്കാട്ടി. എങ്ങനെയും ജയിച്ചുകിട്ടാൻ കോൺഗ്രസിപ്പോൾ ജമാഅത്തെ ഇസ്​ലാമിയുടെയും വെൽ​െഫയർ പാർട്ടിയുടെയും പിറകെ നടക്കുകയാണ്. എന്നിട്ടാണിവർ ബി.ജെ.പി വർഗീയവാദികളെന്ന് ആരോപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.