ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുരസ്കാരം

നിലമ്പൂർ: ക്ഷയരോഗ മുക്ത കേരളത്തിനായുള്ള അക്ഷയ കേരളം പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പ് പരിഗണിച്ച് ചാലിയാർ കുടുംബാരോഗ‍്യ കേന്ദ്രത്തിന് സർക്കാറി​ൻെറ പുരസ്കാരം. ക്ഷയരോഗ നിർമാർജനത്തി‍​ൻെറ എം.ഒ.ടി.ബി എലിമിനേഷൻ മെഡിക്കൽ ഓഫിസർ ഡോ. പ്രവീണയിൽനിന്ന്​ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.ടി. ഉസ്മാൻ പുരസ്കാരം ഏറ്റുവാങ്ങി. മെഡിക്കൽ ഓഫിസർ ഡോ. ടി.എൻ. അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.