വാഹനപരിശോധനക്കിടെ നാലു കിലോ കഞ്ചാവ് പിടികൂടി

കാളികാവ്: വാഹനപരിശോധനക്കിടെ നാല്​ കിലോ കഞ്ചാവ്​ പിടികൂടി. മാടമ്പം മൂച്ചിക്കടവ് പാലത്തിനടുത്ത് ആളൊഴിഞ്ഞസ്ഥലത്ത് ആലിപ്പറമ്പ് സ്വദേശി കാളിപ്പാടൻ കുന്നാനത്ത് യൂസുഫാണ്​ (23) പിടിയിലായത്. നടന്നുപോകുന്ന യുവാവിനെ കണ്ട് സംശയംതോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൈയിലുണ്ടായിരുന്ന തുണിസഞ്ചിയിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. മേഖലയിൽ ചില്ലറവിൽപനക്കാർക്ക് കഞ്ചാവ് എത്തിക്കുന്നയാളാണ് പിടിയിലായത്. വൻ റാക്കറ്റ് പിന്നിലുണ്ടെന്ന്​ കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവിന് നാലു ലക്ഷത്തോളം വില വരും. കൂട്ടുപ്രതികളെയും റാക്കറ്റിലെ അംഗങ്ങളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്. ലഹരിമാഫിയക്കെതിരെ പ്രത്യേക സെൽതന്നെ കാളികാവ് പൊലീസിൽ പ്രവർത്തിക്കുന്നുണ്ട്​. എസ്.ഐമാരായ അജിത് കുമാർ, വിവേക്, സി.പി.ഒമാരായ കെ. ആശിഫലി, കെ. പ്രിൻസ്, സി.കെ. സജേഷ്, വി. രതീഷ്, ഉജേഷ്, സുബ്രമണ്യൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. photo: mn kanjav prathi yusuf കഞ്ചാവുമായി പിടിയിലായ കുന്നാനത്ത് യൂസഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.