കാർഷിക കർമസേന

തൃപ്രങ്ങോട്: ഗ്രാമപഞ്ചായത്ത് കൃഷിഭവ​ൻെറ കീഴിൽ നൂതന കാർഷിക രീതികളും യന്ത്രവത്​കൃത കൃഷിമുറകളും പ്രയോഗത്തിൽ കൊണ്ടുവരുന്നതിനും കാർഷിക മേഖലയിൽ അഭിമുഖീകരിക്കുന്ന തൊഴിലാളി ദൗർലഭ്യം പരിഹരിക്കുന്നതിനുമായി തൃപ്രങ്ങോട് പ്രവർത്തനം ആരംഭിച്ചു. പരിപാടി തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. കുമാര​ൻെറ അധ്യക്ഷതയിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി.പി. റംല ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ ജയപ്രകാശൻ കാട്ടിരുത്തി സ്വാഗതവും സെക്രട്ടറി രാജു കുളങ്ങര വീട്ടിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.