'കന്മദ'ത്തിലെ മുത്തശ്ശി വിടവാങ്ങി

ചിറ്റൂർ: 'കന്മദം' സിനിമയില്‍ മഞ്ജുവാര്യരുടെ മുത്തശ്ശിയായി വേഷമിട്ട പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. മോഹന്‍ലാലിനൊപ്പം മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ… എന്ന ഗാനരംഗത്തില്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത വേഷം ചെയ്താണ് ഇവർ ആ കഥാപാത്രത്തെ അനശ്വരമാക്കിയത്. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ്. പട്ടാഭിഷേകം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, ശാരദ നായർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സിദ്ധു പനയ്ക്കലി​ൻെറ നിർബന്ധത്തെത്തുടർന്നാണ് സിനിമരംഗത്തേക്കെത്തിയത്​. പത്തിരപ്പാല തേനൂർ മൂപ്പിൽ മഠത്തിലായിരുന്നു ജനനം. മക്കള്‍: ശകുന്തള. ചന്ദ്രമോഹന്‍. ജയമാല. pg obit sharada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.