റേഷനിങ് ഇൻസ്പെക്ടർക്ക് കോവിഡ്: താലൂക്ക് സപ്ലൈ ഓഫിസ് താൽക്കാലികമായി അടച്ചു

തിരൂരങ്ങാടി: താലൂക്ക് സപ്ലൈ ഓഫിസിൽ റേഷനിങ് ഇൻസ്പെക്ടർക്ക് കോവിഡ്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റ് ജീവനക്കാർ നിരീക്ഷണത്തിൽ പോയതിനാൽ ഓഫിസ് താൽക്കാലികമായി അടച്ചിട്ടു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓഫിസിലേക്ക് ജനങ്ങൾ വരുന്നത് ഒഴിവാക്കണമെന്നും തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.