ഡയാലിസിസ് രോഗികൾക്ക് കൂടുതൽ സൗകര്യം ഒരുക്കണം -മുസ്​ലിം ലീഗ്

മഞ്ചേരി: മെഡിക്കൽ കോളജിൽ കോവിഡ് പോസിറ്റിവായ വൃക്കരോഗികൾക്ക് കൃത്യമായ ചികിത്സ കൊടുക്കാൻ സൗകര്യമില്ലാത്തതിനാൽ കൂടുതൽ ഡയാലിസിസ് യന്ത്രം വാങ്ങി സൗകര്യം ഒരുക്കണമെന്ന് പട്ടർകുളം ഏരിയ മുസ്​ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഡോ. കുഞ്ഞിമുഹമ്മദ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. കണ്ണിയൻ മുഹമ്മദലി, മണ്ണിശ്ശേരി സലീം, കൊടക്കടൻ ബാവ, എം.എ. റഷീദ്, പുത്തലത്ത് മുഹമ്മദ്, മുഹമ്മദ് കുരിക്കൾ, മജീദ് പുത്തലത്ത്, എം.കെ. മുനീർ, കെ.ടി. നജീബ്, എൻ.ടി. ഇയ്യസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.