എനിക്ക്​ ജ്യേഷ്ഠസഹോദരൻ -രമേശ് ചെന്നിത്തല

നിയമസഭാ പ്രവേശനത്തി​ൻെറ സുവര്‍ണജൂബിലി ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എ​ൻെറ ഹൃദയംനിറഞ്ഞ ആശംസകള്‍. അദ്ദേഹം പ്രസിഡൻറായിരുന്ന കേരള വിദ്യാര്‍ഥി യൂനിയ​ൻെറ ഭാഗമായാണ് 68-69 കാലത്ത് ചെന്നിത്തല മഹാത്മ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഞാന്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് കാലെടുത്തുവെക്കുന്നത്. കോണ്‍ഗ്രസി​ൻെറ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളെ കേരളീയ സമൂഹത്തില്‍ വലിയൊരു സ്വാധീന ശക്തിയാക്കാന്‍ എ.കെ.ആൻറണിക്കും വയലാര്‍ രവിക്കുമൊപ്പം അക്ഷീണം പ്രയത്‌നിച്ച വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. ആ പ്രസ്ഥാനങ്ങളിലൂടെയാണ് ഞാനടക്കമുളള തലമുറ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എന്നതിനെക്കാള്‍ ഒരു ജ്യേഷ്ഠസഹോദരനാണ്​ എനിക്കെന്നും ഉമ്മന്‍ ചാണ്ടി. മാത്യു മണിയങ്ങാടന്‍ എം.പിയായ ശേഷം ഏതാണ്ട്്് രണ്ട്്്് ദശാബ്​ദത്തിനുശേഷം കോട്ടയത്തുനിന്ന് കോണ്‍ഗ്രസി​ൻെറ എം.പിയാകുന്നത് 1989 ല്‍ ഞാനായിരുന്നു. അക്കാലങ്ങളില്‍ അദ്ദേഹം എനിക്ക് നല്‍കിയ പിന്തുണ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. കോട്ടയത്തുനിന്ന് പാര്‍ലമൻെറിലേക്ക് മത്സരിച്ചപ്പോഴൊക്കെ അദ്ദേഹം എന്നെ സഹായിച്ചിരുന്നു. എം.പിയും എം.എല്‍.എയും എന്ന നിലയില്‍ ഞങ്ങള്‍ നല്ലൊരു ടീമായി അന്ന് പ്രവര്‍ത്തിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.