ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഇനി പുതിയ കളിത്തട്ട്

ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കളിത്തട്ട് ആനക്കയം: ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ജില്ല പഞ്ചായത്ത് പുതുതായി നിർമിച്ച മൈതാനം ജില്ല പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്​തു. നിലവിലുള്ള ഗ്രൗണ്ടിൽ പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചതോടെയാണ് പുതിയ മൈതാനം നിർമിച്ചത്. ഗ്രൗണ്ടി​ൻെറ അഭാവം കുട്ടികളുടെയും നാട്ടിലെ യുവാക്കളുടെയും കായിക സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തിയിരുന്നു. ഗ്രൗണ്ട് ഇല്ലാതാക്കി കെട്ടിടം പണിയുന്നതിനെതിരെ പൂർവ വിദ്യാർഥികളും നാട്ടിലെ യുവാക്കളും കായിക സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെയാണ് 10 ലക്ഷം രൂപ ചെലവഴിച്ച് പുതിയ മൈതാനം നിർമിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. സുനീറ അഷ്റഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.കെ. ശിഹാബ്, മെംബർമാരായ ഉമ്മാട്ട് മൂസ, സലീന ബഷീർ, പ്രിൻസിപ്പൽ ഡോ. പി.എം. അനിൽ, പ്രധാനാധ്യാപിക എൻ. ഗിരിജ, പി. സുകുമാരൻ, കെ.എം. മൊയ്തീൻ മാസ്​റ്റർ, പി.സി. മാത്യു, വി. ഹബീബ്, എം. അബ്​ദുൽ മുനീർ, ടി. അബ്​ദുൽ റഷീദ്, കെ. വിജീഷ്, കെ. അബ്​ദുൽ ജലീൽ തുടങ്ങിയവർ സംബന്ധിച്ചു. me irmubuzhi : ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ജില്ല പഞ്ചായത്ത് നിർമിച്ച് നൽകിയ മൈതാനത്തി​ൻെറ ഉദ്ഘാടനം വികസന സ്ഥിരംസമിതി ചെയർമാൻ ഉമ്മർ അറക്കൽ പന്ത് തട്ടി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.