Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 11:59 PM GMT Updated On
date_range 15 Sep 2020 11:59 PM GMTഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഇനി പുതിയ കളിത്തട്ട്
text_fieldsbookmark_border
ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കളിത്തട്ട് ആനക്കയം: ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ജില്ല പഞ്ചായത്ത് പുതുതായി നിർമിച്ച മൈതാനം ജില്ല പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ഗ്രൗണ്ടിൽ പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചതോടെയാണ് പുതിയ മൈതാനം നിർമിച്ചത്. ഗ്രൗണ്ടിൻെറ അഭാവം കുട്ടികളുടെയും നാട്ടിലെ യുവാക്കളുടെയും കായിക സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തിയിരുന്നു. ഗ്രൗണ്ട് ഇല്ലാതാക്കി കെട്ടിടം പണിയുന്നതിനെതിരെ പൂർവ വിദ്യാർഥികളും നാട്ടിലെ യുവാക്കളും കായിക സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെയാണ് 10 ലക്ഷം രൂപ ചെലവഴിച്ച് പുതിയ മൈതാനം നിർമിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. സുനീറ അഷ്റഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.കെ. ശിഹാബ്, മെംബർമാരായ ഉമ്മാട്ട് മൂസ, സലീന ബഷീർ, പ്രിൻസിപ്പൽ ഡോ. പി.എം. അനിൽ, പ്രധാനാധ്യാപിക എൻ. ഗിരിജ, പി. സുകുമാരൻ, കെ.എം. മൊയ്തീൻ മാസ്റ്റർ, പി.സി. മാത്യു, വി. ഹബീബ്, എം. അബ്ദുൽ മുനീർ, ടി. അബ്ദുൽ റഷീദ്, കെ. വിജീഷ്, കെ. അബ്ദുൽ ജലീൽ തുടങ്ങിയവർ സംബന്ധിച്ചു. me irmubuzhi : ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ജില്ല പഞ്ചായത്ത് നിർമിച്ച് നൽകിയ മൈതാനത്തിൻെറ ഉദ്ഘാടനം വികസന സ്ഥിരംസമിതി ചെയർമാൻ ഉമ്മർ അറക്കൽ പന്ത് തട്ടി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story