കണ്ടെത്തിയ പാസ്​പോർട്ടുകൾ കാസർകോട്​ സ്വദേശികളുടേത്​

കരിപ്പൂർ: സ്വർണം കൈമാറുന്നതിനിടെ പിടിയിലായ കസ്റ്റംസ്​ സൂപ്രണ്ടിന്‍റെ താമസസ്ഥലത്തുനിന്ന്​ . നാല്​ പാസ്​പോർട്ടുകളും 4,42,980 രൂപയും 500 യു.എ.ഇ ദിർഹവും വിലപിടിപ്പുള്ള വാച്ചുകളുമായിരുന്നു പരിശോധനയിൽ കണ്ടെത്തിയത്​. പൊലീസ്​ നടത്തിയ ​അന്വേഷണത്തിലാണ്​ പാസ്​പോർട്ടുകൾ കാസർകോട്​ സ്വദേശികളുടേതാണെന്ന്​ തിരിച്ചറിഞ്ഞത്​. ഇവരുടെ പാസ്​പോർട്ടുകൾ എന്തിനാണ്​ സൂപ്രണ്ട്​ മുനിയപ്പ വാങ്ങിവെച്ചതെന്ന വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. കൂടാതെ, പാസ്​പോർട്ടുകൾ കണ്ടെത്തിയത്​ സംബന്ധിച്ച്​ വിശദമായ റിപ്പോർട്ട്​ ജില്ല പൊലീസ്​ മേധാവി മുഖേന സി.ബി.ഐ കൈമാറുമെന്നും പൊലീസ്​ അറിയിച്ചു. യാത്രക്കാരുടെ പാസ്​പോർട്ടുകൾ താമസസ്ഥലത്തേക്ക്​ കൊണ്ടുപോയതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.