ഉത്സവഛായയില്‍ കര്‍ഷക ദിനാഘോഷം

ഗുരുവായൂര്‍: ഉത്സവഛായയില്‍ ഗുരുവായൂര്‍ നഗരസഭയിലെ കര്‍ഷക ദിനാഘോഷം. തിരുവാതിരക്കളി, നാടന്‍പാട്ട്, കവിത ആലാപനം തുടങ്ങിയവയോടെയായിരുന്നു ആഘോഷം. ആഴ്ചചന്ത, ഇക്കോ ഷോപ്പ്, സദ്യ എന്നിവയുമുണ്ടായി. എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ്, എ.എം. ഷെഫീര്‍, ഷൈലജ സുധന്‍, എ.എസ്. മനോജ്, എ. സായിനാഥന്‍, കെ.പി.എ. റഷീദ്, വി.പി. വിന്‍സെന്റ്, പി.ഐ. അരവിന്ദന്‍, എം. രതി എന്നിവര്‍ സംസാരിച്ചു. 15 കര്‍ഷകരെ ആദരിച്ചു. ചിത്രം tct gvr krishi ഗുരുവായൂര്‍ നഗരസഭയിലെ കര്‍ഷകദിനാഘോഷ വേദിയില്‍ അരങ്ങേറിയ തിരുവാതിരക്കളി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.