റോഡുകളിൽ തട്ടിക്കൂട്ട് പണികളുമായി കോർപറേഷൻ

അറ്റകുറ്റപ്പണിയുടെ ആയുസ്സ്​ ഒരു ദിവസം, കൊള്ള ലക്ഷങ്ങൾ തൃശൂർ: ദേശീയപാത നിർമാണത്തിലെ തട്ടിക്കൂട്ട് പണികളിൽ ചർച്ച നടക്കുമ്പോൾ തട്ടിക്കൂട്ടിൽ പിന്നിലല്ലെന്ന് കാണിച്ച് കോർപറേഷനും. അറ്റകുറ്റപ്പണികളുടെ മറവിലാവട്ടെ നടക്കുന്നത് ലക്ഷങ്ങളുടെ കൊള്ളയും. ഹൈകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ കുണ്ടും കുഴിയുമായി കിടന്ന റോഡുകൾ താൽക്കാലികമായി മെറ്റൽ ഉപയോഗിച്ച് അടച്ചത് ഒറ്റദിവസം പോലും നിൽക്കാതെ ഇളകിപ്പോന്നു. യാത്ര കൂടുതൽ ദുരിത പൂർണമാവുകയാണ്. കാൽനട യാത്രക്കാർക്ക് പോലും റോഡിന്റെ ഇരുവശങ്ങളിൽ കൂടി പോകാനാവുന്നില്ല. ശാസ്ത്രീയമായി കുഴിയടക്കൽ പ്രക്രിയ നടത്താത്തത് മൂലം നഗരത്തിലെ റോഡുകളിൽ കൂടി വാഹന ഗതാഗതവും ദുഷ്കരമായി. കോർപറേഷൻ ആസ്ഥാനത്തിന് മുന്നിൽ സബ്‌വേക്ക്‌ മുകളിലെ റോഡ് തകർന്നു കിടന്നിട്ട് പോലും കോർപറേഷൻ കണ്ട മട്ടില്ല. തൃശൂർ പൂര​േത്താടനുബന്ധിച്ച് റോഡുകൾ മുഴുവൻ 30 ലക്ഷത്തോളം ചെലവിട്ട് അറ്റകുറ്റപ്പണികൾ നടത്തിയതാണ്. tct_chr5-തൃശൂർ നഗരത്തിൽ കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികളായി മെറ്റലിട്ട് അടച്ച എം.ഒ റോഡിൽ സബ്​വേക്ക് മുകളിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.