പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ പ്രകടനം

മഞ്ചേരി: പ്രവാചക നിന്ദക്കെതിരെ മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രവാചക നിന്ദകരായ ആര്‍.എസ്.എസ്, സംഘ്​പരിവാര്‍ നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കിഴക്കേത്തലയില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സഭാഹാളില്‍ സമാപിച്ചു. പൊതുസമ്മേളനം സെന്‍ട്രല്‍ ജുമാമസ്ജിദ് ഖാദി വി.പി. മുഹമ്മദ് മൗലവി അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഹസൻ മൊയ്‌ദീൻ കുരിക്കൾ അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് സെക്രട്ടറി അലിയാര്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ഒ. അബ്ദുൽ അലി, മഞ്ചേരി സെൻട്രൽ ജുമാമസ്ജിദ് ഭാരവാഹികളായ എം.പി. മൻസൂർ കുരിക്കൾ, എ.കെ. ഫിറോസ്, പി.ടി. ഉമ്മർ, മഹല്ല് സെക്രട്ടറി എ. മുഹമ്മദ്, സക്കീർ വാക്കേത്തൊടി, ബഷീർ മാസ്റ്റർ, കുരിക്കൾ മുഹമ്മദ്‌ അലി, മുഹമ്മദ്‌ അലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. me Central പ്രവാചക നിന്ദക്കെതിരെ മഞ്ചേരി സെൻട്രൽ ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.