പോസ്റ്റ്​ ഓഫിസ്​ ധർണ

പോസ്റ്റ്​ ഓഫിസ്​ ​ ധർണ വേങ്ങര: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫിസുകളുടെ മുന്നിൽ മാർച്ചും ധർണസമരവും നടത്തി. വേങ്ങര പോസ്റ്റ്​ ഓഫിസിനു മുന്നിൽ നടന്ന ധർണ കെ.പി.സി.സി മുൻ സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെംബർ പി.എ. ചെറീത്, ഡി.സി.സി അംഗങ്ങളായ മണി നീലഞ്ചേരി, അരീക്കാട്ട് കുഞ്ഞിപ്പ, എ.കെ.എ. നസീർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ കാമ്പ്രൻ അബ്ദുൽമജീദ്, എം.ടി. അസൈനാർ ഫൈസൽ, ഹംസ തെങ്ങിലാൻ എന്നിവർ സംസാരിച്ചു. പി.കെ. സിദ്ദീഖ്, കെ. രാധാകൃഷ്ണൻ, കെ.വി. ഹുസൈൻകുട്ടി, സാക്കിർ കാലടിക്കൽ എന്നിവർ നേതൃത്വം നൽകി. പടം :mt congaras: വേങ്ങര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വേങ്ങര പോസ്റ്റ്‌ ഓഫിസിലേക്ക് നടത്തിയ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.