ഫിസിയോ തെറാപ്പി സെന്റര്‍ തുറന്നു

ഫിസിയോ തെറപ്പി സെന്റര്‍ തുറന്നു വേങ്ങര: സേവന മേഖലയില്‍ എസ്.വൈ.എസ് സാന്ത്വനം മാതൃകാപരമെന്ന് തുറമുഖ പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വേങ്ങര ടൗണ്‍ എസ്.വൈ.എസിനു കീഴില്‍ ആരംഭിച്ച സൗജന്യ ഫിസിയോ തെറപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.ടി. ബാവ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് എന്‍.വി. അബ്ദുൽ റസാഖ് സഖാഫി, സയ്യിദ് ജലാലുദ്ദീൻ ജീലാനി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്, ടി.ടി. അഹമ്മദ് കുട്ടി സഖാഫി, കെ.പി. യൂസഫ് സഖാഫി, ഹസ്സൻ ബുഖാരി, ഷാഹുല്‍ ഹമീദ്, വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.കെ. കുഞ്ഞഹമ്മദ്, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. സഫീര്‍ബാബു, വാര്‍ഡ് അംഗം റഫീഖ് മൊയ്‌തീൻ, സബാഹ് കുണ്ടുപുഴക്കല്‍, ശിവദാസൻ, നഹീം ചേരൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.