തേഞ്ഞിപ്പലം: ഇ.ഡി അടക്കമുള്ള അന്വേഷണസംഘങ്ങളെ ദുരുപയോഗം ചെയ്ത് കോൺഗ്രസ് നേതാക്കളെ കരിവാരി തേക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി നൗഷാദലി. വള്ളിക്കുന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കാലിക്കറ്റ് സർവകലാശാല പോസ്റ്റ് ഓഫിസ് പരിസരത്ത് സംഘടിപ്പിച്ച ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് പി.ഐ. വീരേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. ദേവദാസ്, ബ്ലോക്ക് സെക്രട്ടറി രാജേഷ് ചാക്യാടൻ, മണ്ഡലം പ്രസിഡന്‍റുമാരായ സി. ഉണ്ണിമൊയ്തു, വി. ശശിധരൻ, ടി.പി. മുഹമ്മദ് ഉസ്മാൻ, പി.ടി. ഇബ്രാഹിം, എം.കെ. ഷറഫുദ്ദീൻ, എ.വി.എ. ഗഫൂർ, അശോകൻ മേച്ചേരി, മഹിള കോൺഗ്രസ് നേതാക്കളായ വി. സരിത, കെ.കെ. കുമാരി, കല്യാണി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പടം.MT VLKN 4: കാലിക്കറ്റ് സർവകലാശാല പോസ്റ്റ് ഓഫിസിന് മുന്നിൽ ബ്ലോക്ക് കോൺഗ്രസ് നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.