തിരൂർ: ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി. കുഞ്ഞായിന്‍ കോയ അധ്യക്ഷത വഹിച്ചു. സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ എസ്. ദിനേഷ്, സംസ്ഥാന ജോ. സെക്രട്ടറി സീനത്ത് ഇസ്മായില്‍, ജില്ല പ്രസിഡന്റ് കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഒ. അഷ്‌റഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വ്യാപാരി സമിതി ജില്ല സെക്രട്ടറി ഹംസ പുല്ലാട്ടില്‍ സ്വാഗതവും ഖാലിദ് മഞ്ചേരി നന്ദിയും പറഞ്ഞു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആധുനിക സംവിധാനത്തോടുകൂടിയുള്ള അറവുശാലകള്‍ ആരംഭിക്കാർ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം, വ്യാപാരികള്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കന്നുകാലികളെ കൊണ്ടുവരുമ്പോള്‍ വ്യാപാരികളുടെ സുരക്ഷ ഉറപ്പാക്കണം, ചെക്ക് പോസ്റ്റുകളിലെ അന്യായ ഉദ്യോഗസ്ഥ പീഡനവും അഴിമതിയും അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ കൺവെന്‍ഷന്‍ ഉന്നയിച്ചു. mpg marchant association : ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന കൺവെന്‍ഷൻ മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.