പ്ലസ്​ ടു ഫലത്തിന്​ കാത്തുനിൽക്കാതെ അജിൽ പോയി

ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി പുതുപ്പരിയാരം: പ്ലസ്​ ടു ഫലം വരാനിരിക്കെ ധോണിവെള്ളച്ചാട്ടത്തിൽ കാണാതായ ഹയർ സെക്കൻഡറി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചൂലന്നൂർ മണ്ണാരംപൊറ്റ വീട്ടിൽ സുരേഷിന്‍റെ മകൻ അജിലിന്‍റെ (17) മൃതദേഹമാണ് ധോണിയിലെ പ്രധാന വെള്ളച്ചാട്ടത്തിനുസമീപം പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്​ ​ടു വിദ്യാർഥിയായിരുന്നു. പരീക്ഷ ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ്​ അജിലിന്‍റെ മരണം. ചൂലന്നൂരിൽനിന്നുവന്ന പത്തംഗ വിനോദസഞ്ചാര സംഘത്തിലെ അംഗമായിരുന്നു മരിച്ച അജിൽ. ട്രക്കിങ്ങിനിടയിൽ വെള്ളച്ചാട്ടത്തിന്‍റെ മുകൾഭാഗത്തുനിന്ന് കാൽ തെന്നി വീഴുകയായിരുന്നു. ഞായറാഴ്ച രാത്രിയിൽ അഗ്നിരക്ഷ സേനയിലെ റെസ്ക്യു ടീം നടത്തിയ തിരച്ചലിൽ മൃതദേഹം കണ്ടെത്തിയിരുന്നില്ല. തിങ്കളാഴ്ച പതിനാലംഗ സംഘം നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: സജിത, സഹോദരി: അനിഷ്മ. പടം) Obit pkd Puduppariyaram Ajil 17 മരിച്ച അജിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.