തിരൂർ: രാജ്യത്തെ പൂർവീകർക്ക് വൈദേശികരോടാണ് പോരാടേണ്ടിവന്നിരുന്നതെങ്കിൽ രാജ്യത്തിനുള്ളിലെ അക്രമകാരികളോട് ജനാധിപത്യ രീതിയിൽ പോരാടുക എന്നതാണ് സമകാലിക സമൂഹത്തിന്റെ ദൗത്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തുന്ന ജില്ല പ്രവർത്തക, സൗഹൃദ സംഗമങ്ങളുടെ ഭാഗമായുള്ള മലപ്പുറം ജില്ല സംഗമം തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീർ, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, എസ്.ടി.യു സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല, സംസ്ഥാന സെക്രട്ടറിമാരായ എം.സി. മായിൻ ഹാജി, കെ.എം. ഷാജി എന്നിവർ സംസാരിച്ചു. തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ആമുഖ ഭാഷണം നടത്തി. സ്വാഗത സംഘം ജനറൽ കൺവീനർ അഷ്റഫ് കോക്കൂർ സ്വാഗതവും ഇസ്മായിൽ മൂത്തേടം നന്ദിയും പറഞ്ഞു. M3 sadikali thangal : മുസ്ലിം ലീഗ് ജില്ല പ്രവർത്തക കൺവെൻഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.