നിലമ്പൂർ-ഷൊർണൂർ പാതയിലെ അവസാന ജോഡി ട്രെയിനും പുനഃസ്ഥാപിച്ചു

പുതിയ ട്രെയിൻ ജൂലൈ ഒന്നുമുതൽ സർവിസ്​ ആരംഭിക്കും നിലമ്പൂര്‍: കോവിഡിന്‍റെ ഭാഗമായി നിർത്തലാക്കിയ നിലമ്പൂർ-ഷൊർണൂർ പാതയിലെ അവസാന ജോഡി ഷൊർണൂര്‍-നിലമ്പൂര്‍ ട്രെയിൻ സർവിസ്​ കൂടി പുനഃസ്ഥാപിച്ചു. ജൂലൈ ഒന്നുമുതല്‍ സർവിസ്​ ആരംഭിക്കും. ഇതോടെ കോവിഡിന്​ മുമ്പ്​ പാതയില്‍ സർവിസ് നടത്തിയിരുന്ന 14 ട്രെിനുകളും പുനഃസ്ഥാപിക്കപ്പെട്ടു. മുഴുവൻ സർവിസുകളും പുനഃസ്ഥാപിച്ചെങ്കിലും മുമ്പുണ്ടായിരുന്ന സമയക്രമത്തിൽ മാറ്റംവരുത്തിയത് യാത്രക്കാർക്ക് തിരിച്ചടിയാവും. നേരത്തേ ഷൊർണൂരില്‍നിന്ന് കണക്ഷന്‍ ലഭിച്ചിരുന്ന മംഗലാപുരം-തിരുവനന്തപുരം, കണ്ണൂര്‍-യശ്വന്തപൂര്‍ (ബംഗളൂരു), മംഗലാപുരം-ചെന്നൈ എക്സ്പ്രസ് വണ്ടികള്‍ക്കുള്ള കണക്ഷന്‍ ഇല്ലാതാക്കിയാണ് പുതിയ സമയക്രമം. മുമ്പ് 7.30ന് ഷൊർണൂര്‍നിന്ന്​ ആരംഭിച്ചിരുന്നത്​ ഇപ്പോള്‍ 8.10ന് ആക്കി. ഇത് യാത്രക്കാർക്ക് ഏറെ തിരിച്ചടിയാവും. സമയം കുറുച്ചുകൂടി വൈകിപ്പിച്ച് എറണാകുളം-ഷൊർണൂര്‍ മെമുവിനോ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിക്കോ കണക്ഷന്‍ ആക്കണമെന്ന ആവശ‍്യവും ദക്ഷിണ റെയില്‍വേ പരിഗണിച്ചില്ല. നിലമ്പൂർ റെയിൽവേ ആക്ഷന്‍ കൗണ്‍സില്‍ നേരിട്ടും എം.പിമാര്‍ വഴിയും പുതിയ സമയക്രമത്തിനെതിരെ പരാതി നല്‍കിയതാണ്. യാത്രക്കാർക്ക് ഗുണകരമാവുന്ന ബദല്‍ സമയക്രമവും ചൂണ്ടിക്കാണിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.