എൽ.ഡി.എഫ്​ ബഹുജന റാലി നാലിന്​

മലപ്പുറം: ഇടതുപക്ഷ സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വർണകള്ളക്കടത്ത് കേസ് പ്രതികളെ ഉപയോഗിച്ചുകൊണ്ട് അപകീര്‍ത്തിപ്പെടുത്താനും യു.ഡി.എഫ്, ബി.ജെ.പി, സംഘ്​പരിവാര്‍ നടത്തുന്ന അക്രമങ്ങളെയും യു.ഡി.എഫ്, ആർ.എസ്​.എസ്​, എസ്​.ഡി.പി.ഐ, ജമാഅത്തെ ഇസ്​ലാമി കൂട്ടുകെട്ടിനെ തുറന്നുകാണിക്കാനും ജൂലൈ നാലിന്​ വൈകീട്ട് നാലിന് മലപ്പുറത്ത് ബഹുജന റാലി നടത്താന്‍ എൽ.ഡി.എഫ്​ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ഇ.എന്‍. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പി.കെ. കൃഷ്ണദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. സുബ്രഹ്മണ്യന്‍, പി.കെ. അബ്​ദുല്ല നവാസ്, ആര്‍. മുഹമ്മദ് ഷാ, കെ.പി. രാമനാഥന്‍, സബാഹ് പുല്‍പ്പറ്റ, പി. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. കലാസാഹിത്യ സംഘം ജില്ല ശിൽപശാല മലപ്പുറം: പുരോഗമന കലാസാഹിത്യസംഘത്തിന്‍റെ നേതൃത്വത്തിൽ 'വിഭജനത്തിനും വിദ്വേഷത്തിനും വലതുപക്ഷവത്​കരണത്തിനും എതിരെ - സാംസ്കാരിക കേരളം' കാമ്പയിനിന്‍റെ മുന്നോടിയായുള്ള പ്രഭാഷക പരിശീലന ജില്ല ശിൽപശാല സംഘടിപ്പിച്ചു. കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം കെ.പി. രമണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എം.എം. നാരായണൻ ക്ലാസെടുത്തു. ജില്ല സെക്രട്ടറി വേണു പാലൂർ, ബഷീർ ചുങ്കത്തറ, മണമ്പൂർ രാജൻ ബാബു, അസീസ് തുവ്വൂർ, ജംഷീദലി, സാജി സോമനാഥ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.