യുവജനക്ഷേ ബോർഡ്​ ടീം കേരള സന്നദ്ധ സേന ജില്ലയിലും

മലപ്പുറം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ ടീം കേരള സന്നദ്ധസേന ജില്ലയിലും ഒരുങ്ങി. സന്നദ്ധപ്രവര്‍ത്തനത്തില്‍ തൽപരരായ യുവതീയുവാക്കളെ ഉള്‍പ്പെടുത്തിയാണ് ടീം കേരള ഒരുക്കിയിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍, സാംക്രമിക രോഗങ്ങള്‍, സാന്ത്വനപരിചരണം തുടങ്ങിയ മേഖലകളില്‍ ഇടപെടാന്‍ പരിശീലനം നല്‍കിയാണ് സജ്ജമാക്കിയിട്ടുള്ളത്. ഓരോ തദ്ദേശസ്ഥാപനത്തിന് കീഴിലും ഇത്തരത്തില്‍ യുവാക്കളെ പ്രത്യേകം സജ്ജമാക്കി. അംഗങ്ങള്‍ക്കുള്ള യൂനിഫോം കായിക മന്ത്രി വി. അബ്ദുറഹിമാന്‍ വിതരണം ചെയ്തു. ടീം അംഗങ്ങള്‍ക്ക് തുടര്‍ പരിശീലനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ്​ അബ്​ദുറഹ്​മാൻ കാരാട്ട് അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ്​ വി.പി. അനില്‍ മുഖ്യാതിഥിയായി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ഷരീഫ് പാലോളി പദ്ധതി വിശദീകരിച്ചു. ജില്ല യൂത്ത് കോഓഡിനേറ്റര്‍ കെ. ശ്യാം പ്രസാദ്, ബ്ലോക്ക് ഡെവലപ്മെന്‍റ്​ ഓഫിസര്‍ കെ.എം. സുജാത, യുവജന ക്ഷേമബോര്‍ഡ് പ്രോഗ്രാം കോഓഡിനേറ്റര്‍ ടി.എസ്. ലൈജു, ടീം കേരള ജില്ല ക്യാപ്റ്റന്‍ ഐഷ പിലാക്കടവത്ത് എന്നിവര്‍ സംസാരിച്ചു. --------- പ്ലസ് ടു ഫലം: ഫലം കാത്ത് 77,817 വിദ്യാര്‍ഥികള്‍ മലപ്പുറം: ജില്ലയില്‍ ഇത്തവണ പ്ലസ് ടു പരീക്ഷ ഫലം കാത്ത് 77,817 വിദ്യാര്‍ഥികള്‍. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 55,951 വിദ്യാര്‍ഥികളും ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 18,439 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 3427 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതിയത്. പരീക്ഷ ഫലം ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഫലം www.keralaresults.nic.in, ww.dhsekerala.gov.in, ww.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.