'മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണം'

മലപ്പുറം: മതന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശകതമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് എൻ.സി.പി ന്യൂനപക്ഷ വകുപ്പ് ദേശീയ ചെയർമാൻ ശബീർ അഹമ്മദ് വിദ്രോഹി പറഞ്ഞു. മലപ്പുറത്ത്​ എൻ.സി.പി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വകുപ്പ് സംസ്​ഥാന ചെയർമാൻ കെ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. പാർട്ടി ദേശീയ സെക്രട്ടറിയും ന്യൂനപക്ഷ വകുപ്പ്​ ദേശീയ ജനറൽ സെക്രട്ടറിയുമായ എൻ.എ. മുഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഷെബിൻ തൂത, സക്കറിയ തോരപ്പ എന്നിവർ സംസാരിച്ചു. ന്യൂനപക്ഷ വകുപ്പ് ദേശീയ സെക്രട്ടറി ഹംസ പാലൂർ സ്വാഗതവും ജില്ല പ്രസിഡന്‍റ്​ നാദിർഷാ കടായിക്ക നന്ദിയും പറഞ്ഞു. photo: mm ncp എൻ.സി.പി ന്യൂനപക്ഷ വകുപ്പ് സംസ്​ഥാന കൺവെൻഷൻ ദേശീയ ചെയർമാൻ ശബീർ അഹമ്മദ് വിദ്രോഹി ഉദ്ഘാടനം ചെയ്യുന്നു ---------------- എൽ.ഡി.എഫ് യോഗം ഇന്ന് മലപ്പുറം: ഇടതുമുന്നണി ജില്ല കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം കൺവീനർമാരുടെയും സംയുക്ത യോഗം തിങ്കളാഴ്ച വൈകീട്ട് മൂന്നിന്​ സി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിൽ ചേരുമെന്ന്​ ജില്ല കൺവീനർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.