ഇറച്ചി വില്‍പ്പനശാല അടപ്പിച്ചു

ഇറച്ചി വിൽപനശാല അടപ്പിച്ചു പന്നിത്തടം: അറവുശാലയില്‍നിന്ന് പുഴുവരിച്ച മാംസം വില്‍പന നടത്തിയതായി പരാതി. പന്നിത്തടം സെന്‍ററിന് സമീപം കേച്ചേരി റോഡിലുള്ള ഹലാല്‍ ചിക്കന്‍, ബീഫ് സെന്‍റര്‍ എന്ന സ്ഥാപനത്തിലാണ് പുഴുവരിച്ച ഇറച്ചി വിൽപന നടത്തിയതായി പരാതി ഉയര്‍ന്നത്. പരിശോധനകള്‍ക്കൊടുവില്‍ സ്ഥാപനം ആരോഗ്യ വകുപ്പ് അടപ്പിച്ചു. ചിറമനേങ്ങാട് സ്വദേശി അല്‍ത്താഫ് വാങ്ങിയ പോത്തിറച്ചിയിലാണ് പുഴുക്കളെ കണ്ടത്. വീട്ടുകാര്‍ ഇറച്ചി കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് പുഴുക്കള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അല്‍ത്താഫും നാട്ടുകാരും കടയിലെത്തുകയും ഉടമയുമായി രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും ചെയ്തു. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തൃശൂരില്‍നിന്ന്​ ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരും എരുമപ്പെട്ടി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി സ്ഥാപനം താൽക്കാലികമായി അടപ്പിച്ചു. കൂടുതല്‍ പരിശോധനക്കായി മാംസത്തിന്‍റെ സാമ്പ്​ള്‍ ശേഖരിച്ചിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.