ഗുരുവായൂർ: നഗരസഭ സംഘടിപ്പിച്ച വായനദിനാചരണം ഗ്രന്ഥശാല പ്രവർത്തക ടി. ഗീത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ.എം. ഷെഫീർ, എ. സായിനാഥൻ, കൗൺസിലർമാരായ കെ.പി. ഉദയൻ, ദീപ ബാബു, സിന്ധു ഉണ്ണി, സുബിത സുധീർ, ജ്യോതി രവീന്ദ്രനാഥ്, പി.പി. വൈഷ്ണവ് എന്നിവർ സംസാരിച്ചു. നഗരസഭ വജ്രജൂബിലി ഫെലോഷിപ് പദ്ധതിയിൽ പരിശീലനം നടത്തുന്ന കലാകാരന്മാരുടെ നേതൃത്വത്തിൽ കലാപരിപാടികളുണ്ടായി. ---- അക്ഷരശ്ലോക സദസ്സ് ഗുരുവായൂർ: വായനദിനത്തിൽ ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാല ക്ഷേത്രം തെക്കേ നടന്തപ്പലിൽ അക്ഷരശ്ശോക സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ പുരുഷോത്തമൻ നായർ ആദ്യശ്ലോകം ചൊല്ലി. ദേവസ്വം സംസ്കൃത അധ്യാപകൻ ഡോ. വി. അച്യുതൻകുട്ടി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.