തുവ്വൂരിൽ ആരോഗ്യ ജാഗ്രത തുടങ്ങി

തുവ്വൂർ: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി തുവ്വൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യജാഗ്രത തുടങ്ങി. ജനകീയ പങ്കാളിത്തത്തോടെ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ. സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. എം. അബ്ദുൽ അസീസ്, പഞ്ചായത്ത് സെക്രട്ടറി കെ.ജെ. രാജു, സ്ഥിരംസമിതി അധ്യക്ഷരായ ടി.എ. ജലീൽ, എൻ.പി. നിർമല, വി. ജസീന, അംഗങ്ങളായ എൻ.കെ. നാസർ, മുനീർ കുരിക്കൾ, വി.പി. മിനി, സാലിം ബാപ്പുട്ടി, കെ. നിഷാന്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്​ പറവെട്ടി ശരീഫ്, ജെ.എച്ച്.ഐ രാജേഷ്, കുടുംബശ്രീ പ്രസിഡന്‍റ്​ മൈമൂന ഗഫൂർ എന്നിവർ സംസാരിച്ചു. ശുചിത്വ സന്ദേശ യാത്ര, ടൗൺ ശുചീകരണം എന്നിവ നടത്തി. mn tvr cleaning campaign തുവ്വൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ ജാഗ്രത പ്രസിഡന്റ് കെ. സുബൈദ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.