ആരിഫ്
വടകര: കൈനാട്ടിയിൽ ബസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചോറോട് താമസിക്കും അഴിയൂർ കച്ചേരി പറമ്പത്ത് അബ്ദുൾ റഹ്മാന്റെ മകൻ ആരിഫ് (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ബംഗളൂരുവിലേക്ക് പോകുന്ന ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തകർന്നു. ഓട്ടോയിൽ കുടുങ്ങിയ ആരിഫിനെ വടകരയിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് പുറത്തെടുത്തത്. വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ.
The auto driver was killed when the bus collided with an auto
accident
Aarif-accident-(3)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.