വടകര: മണിയൂര്‍ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളില്‍ തെരുവുനായുടെ കടിയേറ്റ് 18 പേര്‍ക്ക് പരിക്കേറ്റു. മുഖത്ത് മാരകമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ക്ക് ജില്ല ആശുപത്രിയിൽ കുത്തിവെപ്പ് ഉള്‍പ്പെടെ ചികിത്സ നല്കി.
ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ മുതുവന, കുറുന്തോടി, വേദവ്യാസ, ഐ.പി.സി എന്നിവിടങ്ങളിലുള്ളവരെയാണ് കടിച്ചത്. മുഖത്ത് കടിയേറ്റ രാമത്ത് മീത്തല്‍ നാരായണന് അടിയോടി, താനിയുള്ളപറമ്പത്ത് ബിനു എന്നിവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാരായണന് അടിയോടിയുടെ മുഖത്തും കണ്ണിനുമാണ് പരിക്ക്. ബിനുവിെൻറ മൂക്കും ചുണ്ടും മുറിഞ്ഞു. കുയ്യാലില്‍ രമേശന്, കയ്യാലത്താഴ കല്യാണി, കുറുങ്ങോട്ട് ചന്ദ്രന്, പാറയുള്ളപറമ്പത്ത് സുരേഷ് തുടങ്ങി 16 പേരാണ് ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയത്. കാലിനും കൈക്കും മുഖത്തുമാണ് എല്ലാവര്ക്കും കടിയേറ്റത്. നായ്ക്കളില്‍ ഒന്നിനെ നാട്ടുകാര്‍ കൊന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.