യൂത്ത് കോൺഗ്രസ്​ ബാലുശ്ശേരി പൊലീസ് സ്​റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ല പ്രസിഡൻറ്​ ആർ. ഷെഹിൻ ഉദ്​ഘാടനം ചെയ്യുന്നു

യൂത്ത് കോൺഗ്രസ് പൊലീസ് സ്​റ്റേഷൻ മാർച്ച്; പ്രവർത്തകർ അറസ്​റ്റിൽ

ബാലുശ്ശേരി: ഇടതു സർക്കാറിനെതിരെ നടത്തുന്ന പ്രതിഷേധ സമരം പൊലീസ് അടിച്ചമർത്തുന്നതിനെതിരെ ബാലുശ്ശേരിയിൽ യൂത്ത് കോൺഗ്രസി​െൻറ നേതൃത്വത്തിൽ പൊലീസ് ​സ്​റ്റേഷൻ മാർച്ച് നടത്തി. ആരോപണ വിധേയരായ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.ടി. ജലീൽ, സ്വപ്ന സുരേഷ് എന്നിവരുടെ മുഖം അണിഞ്ഞുകൊണ്ടാണ് യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ ബാലുശ്ശേരി പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് സ്​റ്റേഷന് നൂറ് മീറ്റർ അകലെ ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്​റ്റ്​ ചെയ്ത് നീക്കി. പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തമാക്കി.

ജില്ല പ്രസിഡൻറ്​ ആർ. ഷെഹിൻ, ടി.എം. വരുൺ കുമാർ, ഷമീർ നളന്ദ, കെ.എം. രബിൻ ലാൽ, ടി.കെ. അനുമോദ്, ടി. അഭിജിത്ത്, ശ്രീജിത്ത് കായണ്ണ എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെ കേസെടുത്തു. മാർച്ചിന് മണിക്കൂർ മുമ്പേ സംസ്ഥാന പാത പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചതിനാൽ വാഹന യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു.

പ്രവർത്തകർ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാത ഉപരോധിച്ചതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ആർ. ഷെഹിൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ ടി.എം. വരുൺ കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. രാമചന്ദ്രൻ മാസ്​റ്റർ, ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, കെ.കെ. പരീത്, വി.ബി. വിജീഷ്, വി.സി. വിജയൻ, രോഹിത് പുല്ലങ്കോട്ട്, അതുൽ ഇയ്യാട്, സി.എം. സുവിൻ, അഫ്സൽ പനായി എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.