മന്ത്രവാദ ചികിത്സകനെതിരെ സംസാരിച്ച വനിത വാർഡ് അംഗത്തിനെതിരെ ഭീഷണി

ഈങ്ങാപ്പുഴ: കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച് മന്ത്രവാദ ചികിത്സ നടത്തുന്നതിനെതിരെ സംസാരിച്ച വനിത വാർഡ് അംഗത്തിന്​ ഭീഷണി.ഈങ്ങാപ്പുഴ ടൗണിനു സമീപം വീട് കേന്ദ്രീകരിച്ച് കോവിഡ് നിയന്ത്രണ പാലിക്കാതെ മന്ത്രവാദ ചികിത്സ നടത്തുന്നതായും സമീപവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനിടയുണ്ടെന്നും കാണിച്ച് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരുന്നു.

പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരെയും ചികിത്സകനെയും വിളിച്ചുചേർത്ത്​ നടത്തിയ ഹിയറിങ്ങിൽ സംസാരിച്ച വാർഡ് അംഗം റീന ബഷീറിനെതിരെ ചികിത്സ നടത്തുന്നയാൾ ഭീഷണി ഉയർത്തുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്,​ സ്ഥിരം സമിതി അധ്യക്ഷന്മാർ, പരാതിക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും ജീവന് ഭീഷണി ഉയർത്തിയും ഭീഷണിപ്പെടുത്തിയത്. സംഭവം സംബന്ധിച്ച് റീന ബഷീർ താമരശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.