നിജാദ് നിർമിച്ച െെബക്കിനു ചെലവ്​ 3000 രൂപ മാത്രം

താമരശ്ശേരി: പത്താം ക്ലാസുകാരൻ നിജാദ് അഹമ്മദ് േലാക്ഡൗൺ കാലം ൈബക്ക് നിർമാണവുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരുന്നു. ആക്രിക്കടകളില്‍നിന്നു ശേഖരിച്ച സാധനങ്ങള്‍ ഉപയോഗിച്ച് നിജാദ് എന്ന മനു നിര്‍മിച്ചത് ഉഗ്രന്‍ സ്‌പോര്‍ട്‌സ് ബൈക്ക് തന്നെയായിരുന്നു. ചെലവ് 3000 രൂപയാണെന്നുമാത്രം. കോരങ്ങാട് പൂളക്കാംപൊയില്‍ ശരീഫ് എന്ന ബാബുവിെൻറയും സൗദയുടെയും മകന്‍ നിജാദിന് െചറുപ്പം മുതലേ എൻജിനീയറിങ്​ േമഖലയോടാണ് ഏറെ താൽപര്യം.

പ്രദേശത്തെ ആക്രിക്കടകളിൽ കയറിയിറങ്ങിയാണ് െെബക്ക് നിർമാണത്തിന്ന് ആവശ്യമായ യന്ത്രഭാഗങ്ങളും മറ്റും സംഘടിപ്പിച്ചെതെന്ന് നിജാദ് പറഞ്ഞു. യമഹ ഗ്ലാഡിയേറ്റർ ബൈക്കി െൻറ എന്‍ജിന്‍ തിരഞ്ഞെടുത്താണ് ബൈക്കിന് രൂപംനൽകിയത്. പഴയ െഹർക്കുലീസ് സൈക്കിളി െൻറ ചേസിസാണ് ബൈക്കി െൻറ മറ്റൊരു പ്രധാന ഭാഗം. ഒരു ലിറ്റര്‍ പെട്രോള്‍കൊണ്ട് 60 കിലോമീറ്ററോളം ഓടിക്കാം.

ഇലക്ട്രിക്കൽ േമഖലയിൽ േജാലിചെയ്യുന്ന പിതാവി െൻറയും സഹോദര െൻറയും നിർദേശങ്ങളും പിന്തുണയും ബൈക്ക് നിർമാണത്തിന് സഹായകമായെന്നും വെല്‍ഡിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള െമഷിനറികൾ സംഘടിപ്പിച്ചുതന്നത് പിതാവാണെന്നും നിജാദ് പറഞ്ഞു. എളേറ്റില്‍ എം.ജെ.എച്ച്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ നിജാദ് അഹമ്മദിന് ചെലവ് കുറഞ്ഞ ഇലക്ട്രിക് കാറുകളും ബൈക്കുകളും നിര്‍മിച്ച് വിപണിയിലെത്തിക്കാനാണ് ആഗ്രഹം. െമക്കാനിക്കൽ എൻജിനീയറിങ്​ പഠിച്ച് ത െൻറ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും നിജാദ് പറഞ്ഞു.

Tags:    
News Summary - The bike made by Nijad costs only Rs.3000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.