യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; രക്ഷാദൗത്യം ഏറ്റെടുത്ത് കെ.എസ്.ആർ.ടി.സി

താമരശ്ശേരി: ദേഹാസ്വാസ്ഥ്യം അനുഭവിച്ച യാത്രക്കാരിയായ എൽഎൽ.ബി വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം.

സുൽത്താൻ ബത്തേരിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിൽ വൈത്തിരിയിൽനിന്ന് കയറിയ കുറ്റിപ്പുറം കെ.എം.സി.ടി കോളജിലെ എൽഎൽ.ബി വിദ്യാർഥിനി വൈത്തിരി രോഹിണിയിൽ ഋതികയാണ് ബസിൽ തളർന്നുവീണത്. ഉടൻ ബസ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കാൻ ബസ് കണ്ടക്ടർ അട്ടപ്പാടി ചിണ്ടക്കി സ്വദേശി ആർ. രാജനും ഡ്രൈവർ കോഴിക്കോട് മലാപ്പറമ്പ് സ്വദേശി എം. വിനോദും തീരുമാനിക്കുകയായിരുന്നു.

കൈതപൊയിലിൽ ബസ് എത്തിയപ്പോഴാണ് വിദ്യാർഥിനി കുഴഞ്ഞുവീണത്. തുടർന്ന് യാത്രക്കാർ പ്രഥമശുശ്രൂഷ നൽകി. ഋതികയുടെ ചികിത്സ ഉറപ്പാക്കിയശേഷമാണ് ബസ് യാത്ര തുടർന്നത്.

Tags:    
News Summary - passenger is unwell; KSRTC undertook the rescue mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.