കോവിഡ് ബാധിതരുമായി പോയ ആംബുലന്‍സ് ഡ്രൈവര്‍ റോഡില്‍ കുഴഞ്ഞുവീണു

താമരശ്ശേരി: കോവിഡ് ബാധിതരുമായി പോകുകയായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റോഡില്‍ കുഴഞ്ഞുവീണു. നടുവണ്ണൂരില്‍നിന്ന്​ കോവിഡ് ബാധിതരായ ഒരു കുടുംബത്തിലെ അഞ്ചു പേരുമായി ചാത്തമംഗലം എന്‍.ഐ.ടി കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന 108 ആംബുലന്‍സി െൻറ ഡ്രൈവര്‍ വളയം സ്വദേശി അരുണ്‍ ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് റോഡരികില്‍ കുഴഞ്ഞുവീണത്.

താമരശ്ശേരി ചുങ്കം കോടതിക്കു സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പി.പി.ഇ കിറ്റ് ധരിച്ച ആംബുലന്‍സ് ഡ്രൈവര്‍ റോഡില്‍ തളര്‍ന്നുവീണത് കണ്ട് കോടതി ആവശ്യത്തിനായി വന്ന താമരശ്ശേരി പൊലീസ് സ്​റ്റേഷനിലെ സി.പി.ഒ ജിലു സെബാസ്​റ്റ്യന്‍ ഓടിയെത്തി റോഡില്‍ കിടന്ന അരുണിന് പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് കോഴിക്കോട്ടുനിന്ന് '108' ആംബുലന്‍സ് വിളിച്ചുവരുത്തി ആംബുലന്‍സിലുണ്ടായിരുന്നവരെ എന്‍.ഐ.ടി കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

കോവിഡ് ഭീതിയെല്ലാം മാറ്റിവെച്ചുള്ള പൊലീസ് ഉദ്യോഗസ്ഥ െൻറ ഇടപെടല്‍ ഏറെ അഭിനന്ദിക്കപ്പെട്ടു. അരുണിനെ സുഹൃത്തുക്കളെത്തി നാട്ടിലേക്ക് കൊണ്ടുപോയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.