sssdd

കറൻസി തട്ടിപ്പ്: അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് പയ്യന്നൂർ: രാജസ്ഥാനിലെ അജ്​മീർ കേന്ദ്രീകരിച്ചുള്ള കറൻസി തട്ടിപ്പ്, മയക്കുമരുന്ന് മാഫിയ സംഘത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്. പരിയാരത്ത് നിന്ന് കഞ്ചാവ് കണ്ടെടുത്തതുൾപ്പെടെയുള്ള അന്വേഷണമാണ് കേരളത്തിനകത്തും പുറത്തുമായി പുരോഗമിക്കുന്നത്. മയ്യിൽ വെമ്മിണിശ്ശേരിയിലെ അബ്​ദുൽ സത്താറി​ൻെറ പരാതിയിൽ അഞ്ചുപേരെ കഴിഞ്ഞ ദിവസം പരിയാരം പൊലീസ് അറസ്​റ്റ്​ ചെയ്​തിരുന്നു. സത്താറിൽനിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് നടപടി. കേസിൽ മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്​. നിരോധിത നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ നൽകാമെന്ന് പറഞ്ഞു വഞ്ചിച്ചതായാണ് ആദ്യം പൊലീസിന് വിവരം ലഭിച്ചതെങ്കിലും മയക്കുമരുന്ന് മാഫിയ ഉൾപ്പെടെയുള്ള വൻലോബിയാണ് സംഘത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ഇതാടെയാണ് അന്വേഷണം വിപുലീകരിച്ചത്. തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.