തൊഴുത്ത് തകർന്ന് സ്ലാബിനുള്ളിൽ കുടുങ്ങിയ പശുവിനെയും കുട്ടിയെയും രക്ഷിച്ചു

പേരാമ്പ്ര: കനത്ത മഴയിൽ കോൺക്രീറ്റ് തൊഴുത്ത് തകർന്ന് സ്ലാബിനുള്ളിൽ കുടുങ്ങിയ പശുവിനെയും കുട്ടിയെയും പേരാമ്പ്ര ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.

ഞായറാഴ്ച പുലർച്ച 4.45ഓടെ മുളിയങ്ങലിലെ ദാവരിച്ച്കണ്ടി ബീരാൻകുട്ടിയുടെ വീട്ടിലെ തൊഴുത്താണ് തകർന്നത്.

ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഉയർത്തിയശേഷം ഡെമോളിഷിങ് ഹാമർ ഉപയോഗിച്ച് സ്ലാബ് പൊട്ടിച്ച്​ വളരെ ശ്രമകരമായാണ് പശുവിനെ രക്ഷപ്പെടുത്തിയത്.

സ്ലാബി​െൻറ പകുതി ഭാഗം വരെ പൊളിച്ച ശേഷമാണ് രണ്ടാമത്തെ പശുവിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. പശുവി​െൻറ ഒരു കൊമ്പ് ഒടിഞ്ഞതൊഴിച്ചാൽ മറ്റു കാര്യമായ പരിക്കുകളില്ല.

സീനിയർ ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർ പി. വിനോദി​െൻറ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർമാരായ എം.പി. സിജു, കെ. സുനിൽ, ഐ. ബിനീഷ് കുമാർ, പി.കെ. രാകേഷ്, കെ.പി. ബിജു, എൻ.കെ. സ്വപ്‌നേഷ്, ഐ.ബി. രാഗിൻ കുമാർ, എൻ.പി. അനൂപ്, കെ.പി. സന്ദീപ് ദാസ്, ഹോംഗാർഡ് പി.സി. അനീഷ്കുമാർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - shelter collapsed; cow and kid rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.